ernakulam local

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി



മരട്: ശനിയാഴ്ച രാത്രി ഉണ്ടായ ശക്ത മായ മഴയേ തുടര്‍ന്ന് തൃപ്പൂണിത്തുറ, മരട്, കുമ്പളം, ഉദയം പേരൂര്‍ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍   വെള്ളത്തി നടിയിലായി. നിരവധി  വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. കുണ്ടന്നൂര്‍ ധനുഷ്— കോടി ദേശീയപാതയില്‍ ഇരുവശവും കാനകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ റോഡില്‍ വലിയ വെള്ളകെട്ടു അനുഭവപ്പെട്ടു. പേട്ട, ഗാന്ധിസ്‌ക്വയര്‍ റോഡ് മുട്ടോളം വെള്ളത്തില്‍ താഴ്ന്നതിനാല്‍ വാഹന ഗതാഗതം താറുമാറായി.മരട് ജയന്തി റോഡ്, കാടിത്തറ സഹകരണറോഡ്, മാധ്യമംറോഡ് ,   അയിനി നട, മാര്‍്ട്ടിന്‍ പുരംറോഡ്, വളന്തകാട് റോഡ്, ടികെഎസ് റോഡ്, കുണ്ടന്നൂര്‍ തീരദേശ റോഡ്, അയിനി പേട്ട റോഡ് തുടങ്ങിയ റോഡുകളും  താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളും വെള്ളക്കെട്ടിലായി . പല വീടുകള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് നൂറോളം വീടുകളില്‍ വെള്ളം കയറിയതോടെ രോഷം പൂണ്ട ജനങ്ങള്‍ രാവിലെ തന്നെ റവന്യൂ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ സേന സ്ഥലം സന്ദ ര്‍ശിക്കുകയുണ്ടായി. സംഘത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ഷീല ദേവി, തഹസില്‍ദാര്‍ വൃന്ദ മോഹന്‍, സൂപ്രണ്ട് നൂറുള്ള ഖാന്‍ , വില്ലേജ് ഓഫിസര്‍ ഷമ്മി ഗംഗാധരന്‍, ചെയര്‍ പേഴ്‌സണ്‍ സുനില സിബി , ബിന്ദു പ്രശാന്ത് ഉണ്ടായിരുന്നു. മരട് നഗരസഭ മഴക്കാലത്തിനു മുന്‍പായി മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതാണ്. അതുകൊണ്ടു ആദ്യകാല മഴയില്‍ ഇത്ര രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നില്ല. നഗരസഭയുടെ പ്രധാന തോടുകളായ കൊച്ചി നഗരസഭയെയും, മരട് നഗരസഭയെയും വേര്‍തിരിക്കുന്ന അതിര്‍ത്തി തോട്, അയിനി തോട്, എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പ്രധാനാമായും പ്ലാസ്റ്റിക്ക് കൂടുകളിലും, വലിയ ചാക്കുക ളിലുമായി ഉപേക്ഷിക്കുന്നതാണു നീരൊഴുക്കിനെ തടസ്സപെടുത്തുന്നത്.  തോടുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്തതോടെ വെള്ളകെട്ടിന്— ഒരു  പരിതി വരേ ശമനമായി.
Next Story

RELATED STORIES

Share it