Pathanamthitta local

കനത്ത മഴയിലും ആവേശം ചോരാതെ സ്‌കൂള്‍ പ്രവേശനോല്‍സവം



ചെങ്ങന്നൂര്‍: പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആദ്യദിനം പുത്ത ന്‍കൂട്ടുകാരെ ആകര്‍ഷിക്കാന്‍ അണിയിച്ചൊരുക്കിയ സ്‌കൂള്‍ പ്രവേശനോത്സവം ഇക്കുറി ചെങ്ങന്നൂരില്‍ തിമിര്‍ത്താടി. ആര്‍ത്തലച്ചുപെയ്ത മഴയ്ക്കുപോലും കുട്ടികളുടെ ആവേശത്തെ തണുപ്പിക്കാനോ തടയാനോ ആവാത്തവിധം ഉത്സാഹതിമിര്‍പ്പിലാണ് ആദ്യദിനത്തെ ഏവരും വരവേറ്റത്. ചെങ്ങന്നൂര്‍ നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ മെമ്മോറിയല്‍ ഗവ. യു. പി.സ്‌കൂളില്‍ ചെയര്‍മാന്‍ ജോ ണ്‍ മുളങ്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എബി ചാക്കോ പഠനോപകരണ വിതരണം നടത്തി.  സ്‌കൂള്‍ മാനേജ്്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി ഡി ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗ ണ്‍സിലര്‍ കെ ഷിബുരാജന്‍, സീനിയര്‍ അസിസ്റ്റന്റ് എ എസ് ബെറ്റ്‌സി, മുന്‍ ഹെഡ്മിസ്ട്രസ് ബി സുശീലാകുമാരിയമ്മ, ഷാജി കെ മാത്യു, സംസാരിച്ചു.  അങ്ങാടിക്കല്‍ ഇഎഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് പി ഐ മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ പി ലീന്‍, കുട്ടിയച്ചന്‍ ജോര്‍ജ്, പാസ്റ്റര്‍ തോമസ് നൈനാന്‍, പി ദേവരാജന്‍, എം മോളിക്കുട്ടി. എം ശ്രീജ, റെനി ഷിബു സംസാരിച്ചു.
Next Story

RELATED STORIES

Share it