kannur local

കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശം

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം രാത്രി ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും തളിപ്പറമ്പിലും ചുറ്റുവട്ടത്തെ പഞ്ചായത്തുകളിലും ലക്ഷങ്ങളുടെ നാശനഷ്ടം.
തൃച്ചംബരം, പാലകുളങ്ങര, പൂക്കോത്ത് തെരു, കീഴാറ്റൂര്‍, മാന്ധംകുണ്ട്, ചെനയന്നൂര്‍, പുഷ്പഗിരി എന്നിവിടങ്ങളിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. തൃച്ചംബരം ക്ഷേത്രം റോഡില്‍ നിരവധി മരങ്ങള്‍ കടപുഴകി. കാറിനു മുകളില്‍ കൂറ്റന്‍ മരം വീണെങ്കിലും ആളപായമില്ല. ഡ്രീംപാലസ് ഓഡിറ്റോറിയത്തിനു പിറകിലെ ചൂണ്ടക്കണ്ടി ഹരിദാസിന്റെ വീട്ടുപറമ്പിലെ കൂറ്റന്‍ മരങ്ങള്‍ പൊട്ടിവീണു.  സമീപത്തെ സോമസുന്ദരത്തിന്റെ വീടിനു മുകളില്‍ പ്ലാവ് പതിച്ചു.
കീഴാറ്റൂരിലെ ബമ്മഞ്ചേരി നാരായണിയുടെയും കെ വി പങ്കജാക്ഷിയുടെയും വീട് മരങ്ങള്‍ വീണ് തകര്‍ന്നു. കെ മോഹനന്‍, മഞ്ജുഷ, കെ പി സുരേഷ്, കെ വി പ്രേമജ, ടി സി ഓമന, ടി സി രമേശന്‍, പൊയിലങ്കര നാരായണന്‍, വി സൗദാമിനി, ഇ പി ഗോവിന്ദന്‍, നാരായണന്‍, പുരയില്‍ അനി, സരോജിനി തുടങ്ങിയവരുടെ വീടിനും കേടുപാടുകള്‍ പറ്റി. തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനിലെ കുട്ടികളുടെ പാര്‍ക്കില്‍ കൂറ്റന്‍ മരംവീണ് നാശനഷ്ടമുണ്ടായി. അള്ളാംകുളം ബാങ്ക് മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമതില്‍ തകര്‍ന്നു. ദുബയ് ഗോള്‍ഡ് ഉടമ അശ്‌റഫിന്റെ വീടിന് മുകളിലേക്ക് കൂറ്റന്‍മരം കടപുഴകി. പട്ടുവം അരിയില്‍ ഭാഗത്തും നാശനഷ്ടമുണ്ടായി. ആന്തൂര്‍ വ്യവസായ കേന്ദ്രത്തിലെ പ്ലൈവുഡ് ഫാക്്ടറിയിലെ ചിമ്മിനിയുടെ പുകക്കുഴല്‍ നിലംപൊത്തി. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇരിക്കൂര്‍: ശക്തമായ മഴയിലും കാറ്റിലും ഇരിക്കൂറിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. പട്ടീല്‍ വി കെ എസ് റോഡിനു സമീപത്തെ തോട്ടത്തില്‍നിന്ന് റബര്‍മരം കടപുഴകി വൈദ്യുതിലൈന്‍ പൊട്ടിവീണു.
Next Story

RELATED STORIES

Share it