Flash News

കത്തോലിക്കാ സഭാ മേലധ്യക്ഷന്‍ സൗദി സന്ദര്‍ശിക്കുന്നു



റിയാദ്: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭാ മേലധ്യക്ഷന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ലെബ്‌നാനിലെ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായിയാണു രാജ്യത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് സൗദിയിലെത്തുന്നത്. അന്ത്യോക്യാ സിറിയന്‍ മരോനൈറ്റ് സഭാ മേധാവി അല്‍ റായി, സല്‍മാന്‍ രാജാവുമായും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയെ തിരഞ്ഞടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് അല്‍ റായി. മുസ്്‌ലിം, ക്രൈസ്തവ സൗഹൃദം വിളക്കിച്ചേര്‍ക്കുന്നതാവും അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഭീകരതയെ ഇസ്‌ലാമിനോട് ചേര്‍ത്തുപറയുന്ന പ്രവണത ലോകത്തു വര്‍ധിക്കുകയാണ്. എന്നാല്‍, ഇവ രണ്ടും രണ്ടായി തന്നെ കാണണമെന്ന് അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മതങ്ങള്‍ തമ്മിലുള്ള സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉജ്വല സന്ദേശമുയര്‍ത്തിപ്പിടിച്ചാവും തന്റെ സന്ദര്‍ശനമെന്നും മതങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ഭാഷ രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it