Idukki local

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മഴ കനത്തതോടെ ജില്ലാ ഭരണകൂടം പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുക, ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ കൈയില്‍ കരുതുക,
ആവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്തുക, ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ വൈകുന്നേരം ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പോലിസിനു നിര്‍ദേശം നല്‍കുക, മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കുക, മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ജനങ്ങളോട് ആഹ്വാനം ചെയ്യുക.
തീവ്ര മഴയ്ക്കു മുന്നൊരുക്കമായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍- ഉടുമ്പന്‍ചോല താലൂക്ക്: 04868 232050, പീരുമേട് താലൂക്ക്: 04869 232077, ദേവികുളം താലൂക്ക്: 04865 264231, തൊടുപുഴ താലൂക്ക്: 04862 222503, ഇടുക്കി താലൂക്ക്: 04862 235361.
കട്ടപ്പന ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്റെ പരിധിയില്‍ നൂറിലധികം പോസ്റ്റുകള്‍ ഒടിഞ്ഞതായാണു വിവരം. കാഞ്ചിയാര്‍ സെക്ഷന്റെ പരിധിയില്‍ എല്‍ടി ലൈനുകള്‍ കടന്നുപോകുന്ന ഏഴു പോസ്റ്റുകളാണ് ഒടിഞ്ഞത്. മഴ തുടരുന്നതും കൂടുതല്‍ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടുന്നതുംമൂലം വൈദ്യുതി ബന്ധം പുനസ്ഥാപിക്കല്‍ ഏറെ ശ്രമകരമായിട്ടുണ്ട്.
Next Story

RELATED STORIES

Share it