kannur local

കണ്ണൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്കു ദുരിതം

കണ്ണൂര്‍:  വേനല്‍മഴ പെയ്തതോടെ നവീകരിച്ച കാംബസാര്‍ മാര്‍ക്കറ്റിനടുത്ത വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ദുരിതം. ഓടകളിലെ മാലിന്യവും മഴവെള്ളവും കൂടിക്കലര്‍ന്ന് റോഡിലേക്കൊഴുകി. നാറ്റവും കറുത്ത ചളിയും കലര്‍ന്ന വെള്ളം ഇവിടെയാകെ നിറഞ്ഞിരിക്കുകയാണ്. തിരക്കേറിയ ബാങ്ക് റോഡിലേക്കുള്ള വഴിയുള്ള പൊട്ടിയ സ്ലാബുകള്‍ മാറ്റാനും കോര്‍പറേഷന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മരപ്പലകയും ഷീറ്റും ഇട്ടാണ് നടപ്പാത ഒരുക്കിയത്.
ദുര്‍ഗന്ധം കാരണം ചില സ്ഥാപനങ്ങള്‍ ഉച്ചയോടെ പൂട്ടി. വിഷുത്തലേന്ന് മുഖ്യമന്ത്രി തുറന്നുകൊടുത്ത സെന്‍ട്രല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി ഷോപിങ് കോംപ്ലക്‌സുകള്‍ ഈ ഭാഗത്തുണ്ട്. മാര്‍ക്കറ്റിന്റെ മുന്‍ഭാഗത്തെ റോഡില്‍ ഇന്റര്‍ലോക്ക് പാകിയിരുന്നു. കാംബസാറിലെ ഓടകളും നവീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിക്കാതെ എത്തിയ വേനല്‍മഴയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. മഴവെള്ളം ഒഴുകി ബാങ്ക് റോഡിലേക്കുള്ള അനുബന്ധ ഓടകളില്‍ മാലിന്യം കട്ടപിടിച്ച് കിടക്കുകയാണ്. ഈ ഭാഗത്തെ മുഴുവന്‍ ഓടകളും ഉടന്‍ വൃത്തിയാക്കിയില്ലെങ്കില്‍ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലമരാനാണ് സാധ്യത.
Next Story

RELATED STORIES

Share it