kannur local

കണ്ണൂരില്‍ സ്‌കൂളില്‍ കവര്‍ച്ച; പുതിയതെരുവില്‍ മേഷണ ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കവര്‍ച്ച.  ഓഫിസ് മുറിയില്‍ സൂക്ഷിച്ച 35000 രൂപ വിലവരുന്ന എല്‍സിഡി പ്രൊജക്റ്റര്‍ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സമീപത്തെ മരത്തിന്റെ ശിഖരം വഴി ഓഫിസിന്റെ മേല്‍ക്കൂരയിലെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സംശയിക്കുന്നു.
പ്രധാനാധ്യാപിക വി കെ സുരഭിയുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നഗരത്തില്‍ നടന്ന അഞ്ചാമത്തെ കവര്‍ച്ചയാണിത്. കാലവര്‍ഷം മറയാക്കി മോഷ്ടാക്കള്‍ നഗരത്തില്‍ കൂട്ടത്തോടെ എത്തിയതായി പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കി. അതിനിടെ, പുതിയതെരുവില്‍ വാഹനത്തില്‍ കവര്‍ച്ചയ്‌ക്കെത്തിയ സംഘം പ്രഭാത സവാരിക്കാരെ കണ്ട് രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാലോടെ ഹൈവേ ജങ്ഷനിലെ ഗ്യാസ് ഏജന്‍സിക്ക് സമീപമാണ് സംഭവം. ചുവപ്പ് നിറത്തിലുള്ള ഓമ്‌നി വാനിലാണ് കവര്‍ച്ചാസംഘം എത്തിയത്.
നമ്പര്‍പ്ലേറ്റ് പേപ്പര്‍ പതിച്ച് മറച്ച നിലയിലായിരുന്നു. കാട്ടാമ്പള്ളി റോഡിലെ പലചരക്കുകടയുടെ സമീപംനില്‍ക്കുകയായിരുന്നു ഇവര്‍. സംശയം തോന്നി പ്രഭാത സവാരിക്കാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വളപട്ടണം പോലിസ് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it