കണ്ണൂരിലെ ജയിലുകളില്‍ സംഘര്‍ഷം പതിവ്

കണ്ണൂര്‍: ശുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം ഉയര്‍ന്നതോടെ കണ്ണൂര്‍ ജില്ലയിലെ ജയിലുകള്‍ വീണ്ടും ചര്‍ച്ചയായി. ഇതിനു മുമ്പും കണ്ണൂരിലെ ജയിലുകളില്‍ രാഷ്ട്രീയതടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
സെന്‍ട്രല്‍ ജയിലില്‍ 2004ല്‍ സിപിഎം തടവുകാരനായ രവീന്ദ്രനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം രാഷ്ട്രീയക്കേസുകളിലെ തടവുകാരെ വിവിധ ജയിലുകളിലേക്കു വീതംവയ്ക്കുകയായിരുന്നു പതിവ്. ഇതുകാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും സിപിഎമ്മിന്റെ അപ്രമാദിത്തമാണ്. തലശ്ശേരി സബ് ജയിലിലാണ് ആര്‍എസ്എസുകാരെ പാര്‍പ്പിക്കുന്നത്. ഇതര രാഷ്ട്രീയ പാര്‍ട്ടികളെ കൂടുതലായും കണ്ണൂര്‍ സബ് ജയിലിലേക്കാണു മാറ്റാറുള്ളത്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ സിപിഎം തടവുകാരുള്ള സ്‌പെഷ്യല്‍ സബ് ജയിലിലേക്കു മാറ്റി മര്‍ദ്ദനമുറയ്ക്കു സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്നതും സത്യമാണ്. ഇത്തരത്തില്‍ ലീഗ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഇപ്പോള്‍ എംഎല്‍എയായ ഡിവൈഎഫ്‌ഐ നേതാവിനു മൊബൈലില്‍ കേള്‍പ്പിച്ചു കൊടുത്തത് ഏറെ വിവാദമായിരുന്നു.


Next Story

RELATED STORIES

Share it