Flash News

കഠ്‌വ: ബലാല്‍സംഗം സ്ഥിരീകരിച്ച് പോലിസ്

കഠ്‌വ: ബലാല്‍സംഗം സ്ഥിരീകരിച്ച് പോലിസ്
X
ജമ്മു: കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായി എന്നു സ്ഥിരീകരിച്ച് ജമ്മുകശ്മീര്‍ പോലിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കേസില്‍ കുറ്റപത്രം നല്‍കി ദിവസങ്ങള്‍ക്കു ശേഷവും ബാലിക ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലും സംഘപരിവാര അനുകൂല പ്രസിദ്ധീകരണങ്ങളിലും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണു ബലാല്‍സംഗം സ്ഥിരീകരിച്ച് പോലിസ് രംഗത്തെത്തിയത്. മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട് എന്ന സ്ഥിരീകരിക്കുന്നുവെന്നാണു പോലിസ് വ്യക്തമാക്കിയത്.


കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം രേഖയില്‍ പരിക്കുകള്‍ മാത്രമാണുള്ളതെന്നുമായിരുന്നു ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നത്്. ഇതിന്റെ ചുവടുപിടിച്ച് ഇതേ വാദവുമായി സംഘപരിവാര അനുകൂല ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും രംഗത്തുവന്നിരുന്നു. എന്നാല്‍ ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം രേഖയുടെ പകര്‍പ്പും ലൈംഗികാതിക്രമക്കേസുകളില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജയദീപ് സര്‍ക്കാരിന്റെ വിദഗ്ധാഭിപ്രായവും ഉള്‍പ്പെടുത്തി ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് ഈ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കിയിരുന്നു.
എന്നാല്‍ ദൈനിക് ജാഗരണ്‍ ലേഖനം 15 മില്യണ്‍ ഫോളോവര്‍മാരുള്ള ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി എന്ന ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഈ വ്യാജ വാര്‍ത്ത 34000 തവണയിലധികമാണു ഷെയര്‍ ചെയ്യപ്പെട്ടത്.
അതേസമയം, കഠ്‌വ കൂട്ടബലാല്‍സംഗ, കൊലപാതകക്കേസില്‍ വസ്തുതകള്‍ വളച്ചൊടിക്കുന്ന സിഡി പ്രചരിപ്പിച്ചതിനു പ്രതിഭാഗം അഭിഭാഷകനെതിരേ നടപടിയെടുക്കാന്‍ ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. അന്തരീക്ഷം വഷളാക്കുന്നതിനാണു സിഡി നിര്‍മിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കേസിലെ പ്രതികളിലൊരാളായ വിശാല്‍ ശര്‍മയ്‌ക്കെതിരേ ക്രൈംബ്രാഞ്ച്് ഭീഷണിപ്പെടുത്തിയാണു തന്റെ മൊഴിയെടുത്തതെന്ന് ഒരു സാക്ഷി പറയുന്നതാണു സിഡിയിലെ ഉള്ളടക്കം. സംഭവത്തിലെ മുഖ്യ ഗൂഢാലോചനക്കാരനായ സഞ്ജിറാമിന്റെ മകനാണു ശര്‍മ. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപ്പെടുത്തുന്ന മൊഴി സാക്ഷി നല്‍കിയത് എന്ന നിലയിലാണ് സിഡി അഭിഭാഷകന്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചത്.
Next Story

RELATED STORIES

Share it