Flash News

കടയടപ്പുസമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം റേഷന്‍ വ്യാപാരികള്‍



കോട്ടയം: നവംബര്‍ ആറുമുതല്‍ ചില റേഷന്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പുസമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള റീട്ടെയില്‍ റേഷ ന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഐടിയുസി) ഭാരവാഹികള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വേതന വര്‍ധന ഉള്‍െപ്പടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയില്‍ ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തി ല്‍ സമരവുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. ചില തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടി മാത്രം നടത്തുന്ന രാഷ്ട്രീയപ്രേരിതമായ കടയടപ്പുസമരത്തില്‍ നിന്ന് റേഷന്‍വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജെ ഉദയഭാനു, സോമന്‍, അരവിന്ദ ബാബു  പങ്കെടുത്തു

.
Next Story

RELATED STORIES

Share it