thrissur local

കടന്നലുകളുടെ ആക്രമണം: 15 തൊഴിലാളികള്‍ക്ക് പരിക്ക്

ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂളിനടുത്ത് കടന്നലുകളുടെ കൂട്ടമായുള്ള ആക്രമണത്തില്‍ തൊഴിലുറപ്പ് പദ്ധതയില്‍ ജോലി ചെയ്തിരുന്ന 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കടന്നല്‍കുത്തേറ്റ മൂന്നു പേര്‍ കുളത്തില്‍ ചാടി. ബാക്കിയുള്ളവര്‍ ചിതറിയോടി. ഇവരില്‍ രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഞ്ചു പേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാഥമിക ചികില്‍സ തേടി. ഒരുമനയൂര്‍ കുറുപ്പേരി വള്ളിക്കുട്ടി (75), ഒരുമനയൂര്‍ പാറാട്ടുവീട്ടില്‍ നബീസ(60) എന്നിവരേയാണ്  തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുമനയൂര്‍ സ്വദേശികളായ കല്ലായി സിദ്ധാര്‍ഥന്റെ ഭാര്യ ശശികല (52), അയ്യപ്പാട്ട് വേലായുധന്റെ ഭാര്യ പാര്‍വതി (63), പേലി കൃഷ്ണന്‍കുട്ടി (64), മേപ്പുറത്ത് വേലായിയുടെ ഭാര്യ ഇട്ടൂലി (67), അടിയറ പ്രഭാകരന്റെ ഭാര്യ ജാനകി (65) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടേയാണ് സംഭവം. അധികപേര്‍ക്കും തലക്കും മുഖത്തും കൈക്കുമാണ് കുത്തേറ്റിട്ടുള്ളത്.
ദുരിതാശ്വാസ
ക്യാംപില്‍ സഹായം
ചാവക്കാട്: കടലേറ്റത്തെത്തുടര്‍ന്ന് കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി ബി ഗീതയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചു. അരി, പലവ്യഞ്ജനം, പച്ചക്കറി, വസ്ത്രങ്ങള്‍ എന്നിവയാണ് നല്‍കിയത്. സുബൈദ മുഹമ്മദ്, ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, ഇര്‍ഷാദ് കെ ചേറ്റുവ, മനോജ് തച്ചപ്പുള്ളി ബീന സിങ്, സുചിത്ര രാധാകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായി.
Next Story

RELATED STORIES

Share it