Flash News

കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെടുന്നത് ഫാഷനായി: മന്ത്രി



മുംബൈ: കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെടുന്നത് 'ഫാഷന്‍' ആയി മാറിയിരിക്കുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കടങ്ങള്‍ എഴുതിത്തള്ളുന്നത് പരിഹാരമല്ലെന്നും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ അത്തരം നടപടി പാടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ വിവിധ ആവശ്യങ്ങളോടൊപ്പം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച പ്രതിഫലം നല്‍കണമെന്നു മന്ത്രി പറഞ്ഞു. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കര്‍ഷകര്‍ക്കായി മതിയായ അടിസ്ഥാന സൗകര്യങ്ങളും ഗോഡൗണുകളും ശീത സംഭരണികളും ഒരുക്കേണ്ടതുണ്ടെന്നും നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it