Idukki local

കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജലനിധി പദ്ധതികള്‍ പാഴായി : കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ വലയുന്നു



കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ജലനിധി പദ്ധതി നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചതായി ആക്ഷേപം.2012ല്‍ പത്ത് കോടിലധികം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. നടപ്പിലാക്കിയ പദ്ധതികളെല്ലാംതന്നെ പാഴായി. ആറ് മാസം പോലും കുടിവെള്ളം വിതരണം ചെയ്യാന്‍ ഇതിലൂടെ കഴിഞ്ഞില്ല.വെള്ളം കിട്ടാതെ ദുരിതത്തിലായ നാട്ടുകാര്‍ ജില്ലാ ഭരണാധികാരികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ വിഹിതം 75ശതമാനവും ഗ്രാമപഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താക്കള്‍ 10ശതമാനവും വീതം ചെലവഴിച്ചാണ് പഞ്ചായത്തില്‍ പദ്ധതികള്‍ നടപ്പിലാക്കിയത്. ഒരു വര്‍ഷത്തെ മുഴുവന്‍ പദ്ധതി നടത്തിപ്പും ഉപേക്ഷിച്ചാണ് ജലനിധി നടപ്പാക്കിയത്.പദ്ധതി .അഴിമതിയും ക്രമക്കേടുകളുമാണ് ജലനിധി പദ്ധതിയുടെ പരാജയത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ജലനിധി പദ്ധതി നടപ്പിലാക്കിയത് മൂലം പഞ്ചായത്തില്‍ അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് കുടിവെള്ള പദ്ധതിക്കായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയില്ല. ഇതിനാല്‍ കുടിവെള്ളത്തിനായി എത്ര വലഞ്ഞാലും പദ്ധതിയുണ്ടാവില്ല.പഞ്ചായത്തില്‍ മുന്‍ കാലങ്ങളില്‍ ത്രിതലപഞ്ചായത്തുകളും എം. പി,എം.എല്‍.എ ഫണ്ടുകള്‍ വിനിയോഗിച്ച് സ്ഥാപിക്കപ്പെട്ടതിന് ശേഷം പിന്നീട് പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ജലസ്രോതസ്സുള്‍  പുനര്‍നിര്‍മ്മിച്ചാണ് ജലനിധിപദ്ധതി നടപ്പിലാക്കിയത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളും മോട്ടോറുകളും സ്ഥാപിച്ചതും നിര്‍മ്മാണത്തിലെ അപാകതകളും ഗുണഭോക്തൃ സംഘങ്ങളുടെ പിടിപ്പുകേടുമാണ് പദ്ധതിയുടെ പരാജയപ്പെടുത്തിയത്.കുടിവെള്ളം നല്‍കാമെന്ന ഉറപ്പില്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഓരോ ഗുണഭോക്താക്കളില്‍ നിന്ന് അയ്യായിരത്തില്‍ കൂടുതല്‍ പണം വാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it