Alappuzha local

കഞ്ഞിക്കുഴിയില്‍ ഇനി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി



മുഹമ്മ: ജനകീയ പച്ചക്കറി കൃഷിയിലൂടെ പേരും പെരുമയും നേടിയ കഞ്ഞിക്കുഴിയില്‍ നിന്നും ഇനി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി. കൃഷി,മൃഗസംരക്ഷണം,മത്സ്യമേഖല തുടങ്ങിയ മേഖലയിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കഞ്ഞിക്കുഴി ബ്ലോഗ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും 17ന് നിലവില്‍ വരുമെന്നും പഞ്ചായത്ത് അധികൃതര്‍.  സാധാരണ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാത്രമായി ഇത്തരം സംവിധാനം പ്രയോജനപ്പെടും എന്നു മനസിലാക്കിയാണ് ബ്ലോഗ് ആരംഭിക്കുന്നത്. കാര്‍ഷിക മേഖലയിലെ ആത്മയുടെ ഫണ്ട് വിനിയോഗിച്ച് ജീവജാല സമൃദ്ധി പദ്ധതി പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് ആവിഷ്‌ക്കരിച്ചാണ് കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി ദേശീയ പാതയ്ക്ക് സമീപം ചേര്‍ത്തല എസ് എന്‍ കോളജിന് എതിര്‍വശമാണ് ഈ വിപണന കേന്ദ്രം തുറന്നിട്ടുള്ളത്. കംപ്യൂട്ടര്‍ പരിജ്ഞാനത്തിന്റെയും കര്‍ഷകരോട് സംവദിക്കാനുള്ള കഴിവിന്റെയും അടിസ്ഥാനത്തില്‍ ഓഫിസ് സ്റ്റാഫിനെ നിയമിച്ചു.
Next Story

RELATED STORIES

Share it