palakkad local

കഞ്ചിക്കോട്ട് മേഖലയില്‍ കാട്ടാനശല്യം തുടരുമ്പോഴും പ്രതിരോധ മാര്‍ഗങ്ങളില്ല



പാലക്കാട്: കഞ്ചിക്കോട് മേഖല ആനപ്പേടിയിലാഴ്ന്നിട്ട് വര്‍ഷങ്ങളായി. എന്നിട്ടും കാട്ടാനയുടെ ആക്രമണം  തടയുന്നതിനുള്ള പ്രവര്‍ത്തനം ഫലപ്രദമാവാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഉദ്യോഗസ്ഥനിലപാടിനെതിരേ എന്തുചെയ്യണമെന്നും ഇവര്‍ക്കറിയില്ല.കഴിഞ്ഞയാഴ്ച രാത്രിയും വല്ലടിയില്‍ ആനയിറങ്ങി. കിട്ടുപ്പന്റെ വീടിന് സമീപത്തെ പറമ്പിലെ 10 മാവുകളും 25 മുളകളും ആന നശിപ്പിച്ചു.രാത്രികാലത്ത് വഴി മനസ്സിലാവാനും  ആനയിറങ്ങുന്നത് അറിയാനും തെരുവുവിളക്ക് തെളിയിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പുതുശ്ശേരി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ വല്ലടി ഭാഗത്ത്  തെരുവുവിളക്ക് കത്തുന്നില്ലെന്നാണ് പരാതി. വൈദ്യുതവേലി കെട്ടിയിട്ടുണ്ടെങ്കിലും  പ്രവര്‍ത്തനക്ഷമമല്ലെന്നും പറയുന്നു. കൃത്യമായ പരിചരണവും നല്‍കുന്നില്ല. പരാതിപ്പെട്ടാല്‍ ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും പറയുന്നു.  ജീവനക്കാരുടെയും ഉപകരണങ്ങളുടെയും കുറവാണ് വനപാലര്‍ക്കു  പറയാനുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ ഓടിയെത്തേണ്ടത് ദ്രുതകര്‍മ്മസേനയാണ്. വാഹനവും പടക്കവും ടോര്‍ച്ചുമൊക്കെ അനുവദിച്ചിരിക്കുന്നത് ദ്രുതകര്‍മ്മസേനയ്്ക്കാണ്. വാളയാറിലേക്ക് സ്വതന്ത്രമായി ഒരു സേനയെ നിയോഗിക്കാന്‍ പഞ്ചായത്തധികൃതരും വനസംരക്ഷണസമിതിയും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it