ernakulam local

കഞ്ചാവ് പുകയില ; മുനമ്പം പോലിസ് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു



വൈപ്പിന്‍:  മുനമ്പം പോലിസിന്റെ കഞ്ചാവ് മയക്ക് മരുന്നു വേട്ടയുടെ ഭാഗമായി കഴിഞ്ഞമാസം 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുനമ്പം എസ് ഐ ജി അരുണ്‍ അറിയിച്ചു. ഇതില്‍ 14 എണ്ണം കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ്. ബാക്കി മൂന്നെണ്ണം നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തത്.  കഞ്ചാവിനെതിരെയുള്ള പോലിസ് നടപടികളില്‍ ഒരുമാസം  ഇത്രയും കേസ്  രജിസ്റ്റര്‍ ചെയ്യുന്നത് മുനമ്പത്ത് ഇതാദ്യമായാണ്. പൊതുജനങ്ങളുമായുള്ള സഹകരണത്തോടെ പോലിസ് നടത്തിവരുന്ന മയക്കു മരുന്നു വേട്ടയാണ് ഇതിനു സഹായിച്ചതത്രേ. കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസ് മഫ്ടിയിലും അല്ലാതെയും സ്ഥലത്തെത്തിയാണ് പിടികൂടുന്നത്. ഇത് കൂടാതെ കഞ്ചാവിനെതിരേ പ്രത്യേക സ്‌ക്വാഡും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it