kozhikode local

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍ ബ്രൗണ്‍ഷുഗറുമായി പിടിയില്‍



കോഴിക്കോട്: മൂന്ന് ഗ്രാം ബ്രൗണ്‍ഷുഗറുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കോഴിക്കോട് നഗരപ്രദേശങ്ങളില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തുന്ന ചക്കുംകടവ് ചാമുണ്ടിവളപ്പ് സ്വദേശി ഇറാസ്(42) എന്ന ആളെ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തു. 3 ഗ്രാമോളം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. തലശ്ശേരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍ അതിനാവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ്  ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കല്ലായി, ബീച്ച് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിവില്‍പന. രണ്ടാഴ്ച മുമ്പ് അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇയാളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തി വരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ആന്റി നിര്‍കോട്ടിക് സ്‌ക്വാഡും ടൗണ്‍ പോലിസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് റെയില്‍വേ ലിങ്ക് റോഡ് പരിസരത്ത് വച്ച് ഇറാസിനെ  പോലിസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്‌ഐ ശംഭുനാഥ്, എഎസ്‌ഐ ആലി, സിപിഒ സജില്‍, ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ജോമോന്‍, നവീന്‍, സുമേഷ് , ജിനേഷ്, രാജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it