Kollam Local

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി: താലൂക്കില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. കഴിഞ്ഞ കുറെ ദിവസം മുമ്പ് പുത്തന്‍ തെരുവ് സ്വദേശിയായ വിദ്യാര്‍ഥിയെ കഞ്ചാവ് ഉപയോഗിക്കുന്നതായ പരാതിയില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജോസ് പ്രതാപ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പന്മന മുഖം മൂടി മുക്ക് ഭാഗത്ത് പൂങ്കാവനം അന്‍സിലിന്റെ നേതൃത്വത്തില്‍ വലിയ ഒരു കഞ്ചാവ് വില്പന ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി അറിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപഭോക്താവ് എന്ന വ്യാജേന ഷാഡോ എക്‌സൈസ് ഉദ്യോഗസ്ഥരായ വിജു,ശ്യാംകുമാര്‍,സജീവ്കുമാര്‍ എന്നിവരെ വേഷ പ്രശ്ചന്നരായി കഞ്ചാവ് വാങ്ങാന്‍ നിയോഗിക്കുകയും അന്‍സിലിന് സംശയം ഉണ്ടാകാത്ത രീതിയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി രാവിലെയും വൈകീട്ടും ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം ഇന്നലെ ഉച്ചയോടു കൂടി അന്‍സിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റ് ചെയ്യുമ്പോള്‍ പൂങ്കാവനം അന്‍സിലിന്റെ കൈവശം 60 പൊതി കഞ്ചാവ് ഉണ്ടായിരുന്നു. ഒരു പൊതി കഞ്ചാവിന് 500 രൂപയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ഥികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമാണ് പൂങ്കാവനം അന്‍സിലിന്റെ പ്രധാന ഉപഭോക്താക്കളായിട്ടുള്ളത്. അറസ്റ്റിന് ശേഷം ഇയാള്‍ എക്‌സൈസുകാരെ വെട്ടിച്ച് ഒരു കിലോമീറ്ററോളം ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഷാഡോ എക്‌സൈസുകാര്‍ പല വഴി പിന്തുടര്‍ന്നു ഇയാളെ പിടികൂടുകയായിരുന്നു.തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ക്കു ആഴ്ചയില്‍ രണ്ട് കിലോ വീതം കഞ്ചാവ് തിരുവനന്തപുരം ചെങ്കല്‍ച്ചൂള (രാജാജി നഗര്‍) സ്വദേശിയായ പ്രബിത്ത് കരുനാഗപ്പള്ളിയില്‍ എത്തിച്ച് തരുകയോ ചിലപ്പോള്‍ പ്രബിത്ത് പറയുന്ന സ്ഥലത്ത് ചെന്നു വാങ്ങുകയോ ചെയ്യാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ ദിവസം രാത്രി പ്രബിത്ത് രണ്ട് കിലോ കഞ്ചാവ് കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിക്കുമെന്ന് അന്‍സില്‍ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി റേഞ്ച് ഇന്‍സപ്ക്ടര്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഷാഡോ എക്‌സൈസ് കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രി 8.30 ന് നിലയുറപ്പിക്കുകയും 9.30 ഓടു കൂടി സ്ഥിരം കഞ്ചാവ് കൈമാറുന്ന കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് തെക്കുവശം കിഴക്കോട്ടുള്ള റോഡില്‍ നിന്നും ചെങ്കല്‍ ചൂള സ്വദേശിയായ ശാലുവിനെ (19) കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.  അസി.ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍പിള്ള,അന്‍വര്‍,ഹരികൃഷ്ണന്‍,വിജു,ശ്യാംകുമാര്‍,സജീവ് കുമാര്‍, ശ്യാംദാസ്,ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it