കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR11 March 2016 6:15 AM GMT
Sumeera SMR11 March 2016 6:15 AM GMT
പാരിപ്പള്ളി: പാരിപ്പള്ളിയിലും ചാത്തന്നൂര്‍ ഇത്തിക്കര കേന്ദ്രീകരിച്ചും വ്യാപകമായി കഞ്ചാവു വില്‍പ്പന നടത്തി വന്ന ഒരാള്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ സെറ്റില്മെചന്റ്കകോളനിയില് മുണ്ടപ്പുഴ തെക്കത്തില്‍ സു രേഷ് ഭവനില്‍ ബോസ്സി (40) നെയാണ് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 52 ഓളം കഞ്ചാവു പൊതികളും പോലിസ് കണ്ടെടുത്തു. ചാത്തന്നൂര്‍ പാരിപ്പള്ളി ഇത്തിക്കര എന്നിവിടങ്ങള്‍ കേന്ദ്രമാക്കി സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി വ്യാപകമായ മയക്ക മരുന്ന് വില്പ്പ ന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. ഇയാള്‍ വന്‍ മയക്കു മരുന്ന് ശൃംഖലയുടെ ചെറിയ കണ്ണിയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും പോലിസ് അറിയിച്ചു. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്നും പ്രധാനമായും കഞ്ചാവ് എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടക്കുമെന്നും പോലിസ് പറഞ്ഞു. ചാത്തന്നൂര്‍ എസിപി എം എസ് സന്തോഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍, പരവൂര്‍ സിഐ ചന്ദ്രകുമാര്‍, പാരിപ്പള്ളി എസ്ഐ എസ് ജയകൃഷ്ണന്, എഎസ്ഐ രമണന്, ഷാഡോ പോലിസുകാരായ ജയിന്, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT