കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍
BY midhuna mi.ptk8 Jun 2016 5:28 AM GMT
midhuna mi.ptk8 Jun 2016 5:28 AM GMT
തൃശൂര്‍: കഞ്ചാവും മയക്കുമരുന്ന് ഗുളികളുമായി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഒളരി സ്വദേശി തട്ടില്‍ വീട്ടില്‍ മെല്ജോയെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചേറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവും 28 നൈട്രോവെറ്റ് മയക്കുമുരുന്ന് ഗുളികകളുമാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തത്. ഏതാനും ദിവസം മുന്‍പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കഞ്ചാവുമായി എത്തിയ സ്ത്രീക്ക് കഞ്ചാവ് നല്‍കിയത് മെല്ജോനാണെന്ന് എക്സസൈസ് സംഘം കണ്ടെത്തി. 19 വയസിനിടെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ പതിനെട്ടോളം കേസുകള്‍ നിലവിലുണ്ട്. ക്വട്ടേഷന്‍ സംഘത്തിനും കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് പ്രധാനമായും പ്രതി മയക്ക് മരുന്ന് ഗുളിക എത്തിച്ച് നല്‍കിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ റിന്റോ ആന്റണി, തോമസ്, ദേവസി, പത്മരാജന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിജു, വര്‍ഗീസ്, സൈമണ്‍, ഷാജി തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT