thrissur local

ഔദ്യോഗിക ചടങ്ങുകളുടെ ഉദ്ഘാടനം ഇനിമുതല്‍ വൃക്ഷത്തൈ നട്ടുകൊണ്ട്: കൃഷിമന്ത്രി



തൃശൂര്‍: കൃഷിവകുപ്പിന്റെ എല്ലാ ഔദ്യോഗിക ചടങ്ങുകളും ഇനി മുതല്‍ പലതരം വൃക്ഷത്തൈകള്‍ നട്ടുകൊണ്ടായിരിക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായി ആരംഭിച്ച 'കൃഷി മന്ത്രി വിളിപ്പുറത്ത്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി വകുപ്പ് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ കീഴില്‍, തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ തെങ്ങിന്‍ തൈയ്ക്ക് വെള്ളമൊഴിച്ചു കൊണ്ടായിരുന്നു കൃഷി മന്ത്രി പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.എല്ലാമാസവും ആദ്യ ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ 6.30 വരെ ഒരു മണിക്കൂര്‍ സമയം കൃഷിമന്ത്രി നേരിട്ട് കര്‍ഷകരുമായി ഫോണ്‍ മുഖേനയും നവമാധ്യങ്ങള്‍ മൂഖേനയും സംവദിക്കുന്നതായിരുക്കും. ഇതിനായി ടോള്‍ഫ്രീ കാള്‍ സെന്റര്‍ നമ്പര്‍ (1800-425-1661), ംംം.സൃശവെശ.ശിളീ എന്ന വെബ് പോര്‍ട്ടല്‍, കാര്‍ഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 8 മണിവരെ എല്ലാ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കാള്‍ സെന്റര്‍ സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനുപുറമേ ശിളീ@സൃശവെശ.ശിളീ എന്ന ഇ-മെയില്‍വിലാസം കാര്‍ഷിക വിവരസങ്കേതം എന്ന പേരില്‍ ഫേസ്ബുക്ക് പേജ്,ഫേസ്ബുക്ക് ഗ്രൂപ്പ്, ട്വിറ്റര്‍, പിന്റെറെസ്റ്റ്, ഗൂഗിള്‍പ്ലസ്, 9447051661 എന്ന വാട്‌സ്ആപ്പ് നമ്പര്‍ ഗ്രൂപ്പുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട സാമൂഹികമാധ്യമ ലിങ്കുകളും സമന്വയിപ്പിച്ചു കൊണ്ടുള്ള  സംവിധാനമായിട്ടാണ് കാര്‍ഷിക വിവരസങ്കേതം കര്‍ഷക സേവനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്സര്‍വകലാശാല, കൃഷിഅനുബന്ധ വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്കിടയിലായിരിക്കണം സര്‍ക്കാരും വകുപ്പും പ്രവര്‍ത്തിക്കേണ്ടത്. നിലവില്‍ കാള്‍ സെന്റര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനം സജീവമായിരുന്നില്ല അതുകൊണ്ടാണ് വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഇതിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതെന്ന് കൃഷി മന്ത്രി പറഞ്ഞു.  കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ടീക്കാറാം മീണ ഐ എഎസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കാര്‍ഷിക സര്‍വകാലശാലാ എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി അലക്‌സ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്എസി എംഡി രുഗ്മിണീ ദേവി  കെ സി പദ്ധതി വിശദീകരണം നടത്തി.  കൃഷി വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍ ചടങ്ങിന് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാ ഫിലിപ്പ് നന്ദിയും അറിയിച്ചു.
Next Story

RELATED STORIES

Share it