ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയുടെ സ്വന്തം ശ്രീദേവിക്ക് ആദരം

ലോസ് ആഞ്ചലസ്: 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയെ ആദരവോടെ ഇന്ത്യന്‍ ചലച്ചിത്രലോകം യാത്രയാക്കിയതിനു പിന്നാലെ ഹോളിവുഡും നടിയെ ആദരിച്ചു.
സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി തിരശ്ശീലയ്ക്കു പിന്നിലേക്കു നടന്നകലുന്ന താരങ്ങളെ ഓസ്‌കര്‍ വേദിയില്‍ ആദരിക്കാറുണ്ട്. ഇത്തവണ ഓസ്‌കര്‍ വേദിയില്‍ പ്രശസ്ത നടി ശ്രീദേവിയെയും ആദരിച്ചു. 54കാരിയായിരുന്ന ശ്രീദേവി കഴിഞ്ഞയാഴ്ചയാണ് ദുബയില്‍ ബാത്ത് ട ബ്ബില്‍ മുങ്ങിമരിച്ചത്.
ശ്രീദേവിയെ കൂടാതെ നടനും നിര്‍മാതാവുമായ ശശി കപൂറിനെയും  ജെയിംസ് ബോണ്ട് താരം റോജര്‍ മുറേയെയും ഓസ്‌കര്‍ വേദിയില്‍ ആദരിച്ചു. 89 വയസ്സുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ മെയിലായിരുന്നു അന്തരിച്ചത്.
എക്കാലത്തെയും മികച്ച ഹോളിവുഡ് ത്രില്ലറായ സൈലന്‍സ് ഓഫ് ലാംപ് അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോനാഥന്‍ ഡെമ്മേയും ഓസ്‌കര്‍ വേദിയില്‍ ഓര്‍മിക്കപ്പെട്ടു.
1968 മുതല്‍ ഹോളിവുഡി ല്‍ സോംബി ചിത്രങ്ങളുടെ പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ ജോര്‍ജ് റൊമേറയെയും ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്‌കാരവേദിയില്‍ ആദരിച്ചു. അമേരിക്കന്‍ സിനിമയില്‍ സോംബി ചിത്രങ്ങള്‍ക്ക് പ്രചോദനമാവുന്ന മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല.
കൂടാതെ സഹനടനായി അറിയപ്പെട്ട ഹാരി ഡീ സ്റ്റാന്റനെയും വേദിയില്‍ ഓര്‍മിച്ചു. ജെറി ലൂയിസ്, ജെന്നി മോറു, മാര്‍ട്ടിന്‍ ലാന്രു എന്നിവരും ഓസ്‌കര്‍ വേദിയില്‍ മരണശേഷം ആദരിക്കപ്പെട്ടു.
Next Story

RELATED STORIES

Share it