ഓവുചാലില്‍ വീണ് ബിജെപി എംപിക്ക് പരിക്ക്
BY Sumeera SMR17 May 2016 3:41 AM GMT
Sumeera SMR17 May 2016 3:41 AM GMT
ജാംനഗര്‍: ഗുജറാത്തിലെ ബിജെപി എംപി പൂനം മാദത്തിന് ഓവ്ചാലില്‍ വീണ് പരിക്കേറ്റു. ജലാറം മേഖലയില്‍ ചേരി പൊളിച്ചു നീക്കുന്നതില്‍ പ്രതിഷേധിച്ച പ്രദേശവാസികളെ കാണാന്‍ എത്തിയതായിരുന്നു എംപി. ജാംനഗര്‍ മണ്ഡലത്തെയാണ് ഇവര്‍ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഓവുചാലിനു മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ഷീറ്റ് തകര്‍ന്ന് ഇവര്‍ എട്ടടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് നാലിഞ്ച് ആഴത്തിലുള്ള മുറിവ് പറ്റിയതായി എംപിയെ ചികില്സിക്കുന്ന ഡോ. എസ് മഹേശ്വരി പറഞ്ഞു. തോളിലും കാലുകളിലും മുറിവേറ്റിട്ടുണ്ട്.
ജലരാം മേഖലയിലെ ചേരി പൊളിച്ചുമാറ്റുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് അവരെ അനുനയിപ്പിക്കാനാണ് എംപി സ്ഥലത്തെത്തിയത്. ലോക്ത്തി തടാകത്തിനു സമീപത്തേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഓവുചാലില്‍ വേനല്‍ക്കാലമായതിനാല്‍ വെള്ളം കുറവായിരുന്നു. എംപിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT