wayanad local

ഓര്‍ഫനേജ് കുടുംബസംഗമം; ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ 28നു നടക്കുന്ന സംസ്ഥാനതല ഓര്‍ഫനേജ് കുടുംബസംഗമത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിലാ തോമസ് പ്രകാശനം ചെയ്തു. വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ ലോഗോ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദേവസി, വയനാട് മുസ്‌ലിം ഓര്‍ഫനേജ് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഡാര്‍ളി ഇ പോള്‍, ലോഗോ രൂപകല്‍പന ചെയ്ത  കെ സെയ്ഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it