kozhikode local

ഓരോ അറിവും മാനുഷ്യ നന്‍മയ്ക്കായി പ്രയോജനപ്പെടുത്തണം: അലി മണിക്ഫാന്‍

കോഴിക്കോട്: ആര്‍ജ്ജിച്ചെടുക്കുന്ന ഓരോ അറിവുകളും സ്വജീവിതത്തിനും മാനവസമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതദൗത്യം പൂര്‍ത്തിയാവുകയുള്ളൂവെന്ന് ഗോള ശാസ്ത്രജ്ഞന്‍ അലി മണിക്ഫാന്‍. അറിവുകള്‍ കുത്തക വല്‍ക്കരിക്കുന്നതിന് പകരം അത് സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ വിട്ടു നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലര്‍വാടി-ടീന്‍ ഇന്ത്യ സംഘടിപ്പിച്ച അസ്‌ട്രോലാബ് 2 കെ18 ദ്വിദിന ജ്യോതിശാസ്ത്ര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ച വിസ്മയങ്ങളിലൂടെ സഞ്ചാരമൊരുക്കിയാണ് അസ്‌ട്രോലാബ് 2 കെ 18 സംഘടിപ്പിച്ചത്. നെസ്റ്റ് പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അബ്ബാസ് കൂട്ടില്‍ അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, മുസ്തഫ മങ്കട, ജലീല്‍ മോങ്ങം സംസാരിച്ചു. കോഴിക്കോട് റീജണല്‍ സയന്‍സ് സെന്റര്‍ എഡുക്കേഷന്‍ ഓഫീസര്‍ എം എ സുനില്‍ ശാസ്ത്ര വിസ്മയങ്ങള്‍ അവതരിപ്പിച്ചു. അബൂബക്കര്‍ താനൂര്‍, മനോജ് കോട്ടക്കല്‍, ശബാബ് ചങ്ങരംകുളം ക്ലാസെടുത്തു.
Next Story

RELATED STORIES

Share it