malappuram local

ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്



എടക്കര: വെറ്ററിനറി ഓഫിസര്‍ ചമഞ്ഞ് എടക്കര കാലിച്ചന്തയില്‍ തട്ടിപ്പ്. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഡയറി ഡവലപ്പ്‌മെന്റ് നോഡല്‍ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തിയാണ് കാലികളെ വാഹനങ്ങളില്‍ എത്തിച്ചവരില്‍ നിന്നു പണപ്പിരിവ് നടത്തിയത്. സുബൈര്‍ പനമ്പ്ര എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. തട്ടിപ്പാണെന്ന് തോന്നിയ ചിലര്‍ വഴിക്കടവ് വെറ്ററിനറി ആശുപത്രിയില്‍ അനേ്വഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംവിധാനവും ഓഫിസറും ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇല്ലെന്നാണ് വിവരം ലഭിച്ചത്. വഴിക്കടവ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും തട്ടിപ്പുകാരന്‍ രക്ഷപ്പെട്ടിരുന്നു. ആക്ടീവ സ്‌കൂട്ടറിലെത്തിയ ഇയാള്‍ താമസിച്ച ലോഡ്ജില്‍ നിന്നു വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാര്‍ഡിലെ ഫോട്ടോ ഇയാളുടേത് തന്നെയാണ്. കാലികളെ കയറ്റി വന്ന വാഹനങ്ങളില്‍ നിന്നു ഇയാള്‍ ആയിരം രൂപ വാങ്ങിയതായും മഞ്ചേരി, മലപ്പുറം കാലിച്ചന്തകളിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it