kozhikode local

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: വടകരയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വടകര: ഇലക്ട്രോണിക് മീഡിയ വഴി ഓണ്‍ ലൈന്‍ ലോട്ടറി വ്യാപാരം നടത്തിയ രണ്ടുപേര്‍ വടകരയില്‍ അറസ്റ്റില്‍. മൂടാടി കാക്കവയല്‍ മണി(43), പയ്യോളി ഇരിങ്ങല്‍ കുന്നുംപുറത്ത് കിഷോര്‍(38) എന്നിവരെയാണ് വടകര ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.
മണിയെ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ആലക്കല്‍ റെസിഡന്‍സിക്ക് സമീപം വച്ചും കിഷോറിനെ പയ്യോളി മാര്‍ക്കറ്റ് റോഡില്‍ വച്ചുമാണ് പിടികൂടിയത്. ഇരുവരില്‍ നിന്ന് 39,100 രൂപയും പുതിയ സോഫ്റ്റ് വെയറോട് കൂടിയ രണ്ട് മൊബൈല്‍ ഫോണുകളും പിടികൂടി. ആന്‍ഡ്രോയ്ഡ് വൈഫൈയ്ക്ക് പകരം മ്യൂസിക് എന്ന പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ദിനം പ്രതി നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ അവസാനത്തെ ഒന്ന്, രണ്ട്, മൂന്ന് അക്കങ്ങള്‍ വരുന്ന സമ്മാനം ലഭിക്കുന്ന നമ്പറുകള്‍ക്ക് പണം നല്‍കുന്നത്.
സന്ദേശം അയക്കുന്നവരില്‍ നിന്ന് പണം ഈടാക്കാന്‍ ഏജന്റുമാരേയും നിയമിച്ചിട്ടുണ്ട്. സംസ്ഥാന ലോട്ടറിയുടെ നറുക്കെടുക്കുന്ന സമയം തന്നെ റിസള്‍ട്ട് ഇവര്‍ക്ക് ലഭിക്കുന്നതാണ് ഓണ്‍ ലൈന്‍ വ്യാപാരത്തിന് ആക്കം കൂട്ടുന്നത്. മാക് യൂസര്‍ ഐഡിയും, 1, 2, 3 എന്ന പാസ് വേര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it