ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഇന്നലെ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റി. ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20ന് മുമ്പ് ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒഴിവാക്കിയത്. നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂനിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it