wayanad local

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍



പുല്‍പ്പള്ളി: ഓട്ടോറിക്ഷയിലെ രഹസ്യഅറയില്‍ കടത്തുകയായിരുന്ന പതിനൊന്നര ലിറ്റര്‍ വിദേശമദ്യം പിടികൂടി. ഡ്രൈവര്‍ പുല്‍പ്പള്ളി പാക്കം അമ്മാനി അജിത്തി(24)നെ പോലിസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ആനപ്പാറയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ഇയാള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നിരീക്ഷിച്ചു വരികയായിരുന്നു. അബ്കാരി വകുപ്പ് പ്രകാരമാണ് അജിത്തിനെതിരേ കേസ്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുല്‍പ്പള്ളി അഡീഷനല്‍ എസ്‌ഐ ടി പി മാത്യു, സിപിഒമാരായ പ്രജീഷ്, ധനേഷ്, ഡ്രൈവര്‍ വേണു പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it