malappuram local

ഓട്ടോയില്‍ കറങ്ങി കഞ്ചാവ് വില്‍പന; ഡ്രൈവര്‍ പിടിയില്‍



പെരിന്തല്‍മണ്ണ: ഓട്ടോയില്‍ കറങ്ങി കഞ്ചാവ് വില്‍പന നടത്തിയ ഡ്രൈവര്‍ സ്‌കൂള്‍ പിടിഎ ക്കാരുടെ സഹകരണത്തില്‍   എക്‌സൈസ് പിടിയില്‍. ഇയാളില്‍ നിന്ന് 40  പൊതികഞ്ചാവ് കണ്ടെടുത്തു. പുഴക്കാട്ടിരി അറക്കല്‍ വീട്ടില്‍ ശ്രീകുമാറി (45) നെയാണ് കടുങ്ങപുരം സ്‌കൂളിലെ രക്ഷാകര്‍ത്ത സമിതിക്കാരുടെ സഹകരണത്തോടെ പെരിന്തല്‍മണ്ണ റേഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഇ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്നതായ വിവരത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. അഞ്ച് ഗ്രാമിന്റെ പൊതികള്‍ 500 രൂപയ്ക്ക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന കഞ്ചാവ് പൊതിച്ചെറു പാക്കറ്റുകളാക്കി വിലക്കുറച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. സ്വന്തം ഓട്ടോയിലിരുന്ന് കഞ്ചാവ് വലിക്കാനുള്ള സൗകര്യവും ഇയാള്‍ ചെയ്തിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ എന്‍ വിജയ്, ഓഫിസര്‍മാരായ കെ എം ശിവപ്രകാശ്, പി എച്ച് പ്രത്യുഷ്, ഡി ഷിബു, കെ സി അച്ചുതന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it