kozhikode local

ഓട്ടോയില്‍ കടത്തിയ 100 കുപ്പി വിദേശ മദ്യവുമായി മൂന്നു പേര്‍ പിടിയില്‍

കല്ലാച്ചി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നൂറ് കുപ്പി ബീവറേജ് മദ്യവുമായി മൂന്ന് പേരെ നാദാപുരം എക്‌സൈസ് പിടികൂടി. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശികളായ പൂക്കോത്ത് മൂത്തല്‍ ബബീഷ് (27), ഒറോക്കുന്നത്ത് മലയില്‍ സുനീതന്‍(38), കാടുള്ള പറമ്പില്‍ നിധീഷ് (31) എന്നിവരെയാണ് നാദാപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കുറ്റിയാടി പേരാമ്പ്ര റോഡില്‍ പട്രോളിങിനിടെ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ മദ്യം കണ്ടെത്തിയത്.
ഡ്രൈവറുടെ സീറ്റിനടിയില്‍ നിന്ന് നാല്‍പത് കുപ്പി മദ്യവും, ബാക്കി 60 കുപ്പി മദ്യം പിന്‍ ഭാഗത്ത് രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കൊയിലാണ്ടി മേഖലയിലേക്ക് വില്‍പനയ്ക്കായി കൊണ്ട് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നാദാപുരം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it