malappuram local

ഓട്ടിസ ബാധിതരില്‍ കാരുണ്യച്ചിറക് വിടര്‍ത്തി ദിനേഷ് ഡോക്ടര്‍

എംആര്‍കെ

കോട്ടക്കല്‍: ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്വപ്‌നങ്ങളില്‍ നിറമുള്ള ആകാശം വരച്ചുനല്‍കി ഒരു ആയുര്‍വേദ ഡോക്ടര്‍. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ കുട്ടികളുടെ വിഭാഗം തലവന്‍ ഡോ. ദിനേഷാണ് ഓട്ടിസം ബാധിതര്‍ക്ക് ആശ്വാസമേകുന്നത്.
കുട്ടികളിലെ ബുദ്ധിവികസനവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു വ്യതിയാനമാണ് ഓട്ടിസം. തലച്ചോറിലുണ്ടാവുന്ന വൈകല്യംമൂലം സമൂഹവുമായുള്ള സമ്പര്‍ക്കം ത്യജിച്ച് വീട്ടിലൊതുങ്ങുകയാണ് രോഗികള്‍. ഓട്ടിസബാധിതരായ നിഷ്‌കളങ്കരുടെ ദുരിതസ്ഥിതി കണ്ട് മനസ്സലിഞ്ഞാണ് ഡോ. ദിനേഷ് ഓട്ടിസം ബാധിച്ചവരെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയത്. 14 വര്‍ഷമായി ഓട്ടിസചികില്‍സവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കോട്ടക്കല്‍ ആര്യവൈദ്യകോളജില്‍ കുട്ടികളുടെ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റിട്ട് 7 വര്‍ഷം പിന്നിടുകയാണ്. കോട്ടക്കല്‍ എവിഎസ് കോളജില്‍ 180 പേര്‍ക്ക് ചികില്‍സിക്കാന്‍ സൗകര്യമുണ്ട്. ആറു മാസമാണ് ഇദ്ദേഹം ഓട്ടിസത്തിന് ചികില്‍സ നല്‍കുന്നത്.
ഇതില്‍ 14 ദിവസം അവിടെ കിടത്തി ചികില്‍സിക്കും. ഇത്തരത്തില്‍ എല്ലാ പ്രാവശ്യവും 30 മുതല്‍ 40 വരെ രോഗികള്‍ ചികില്‍സയ്ക്ക് എത്താറുണ്ട്. ചെറുപ്പം മുതല്‍ ഓട്ടിസത്തിന് ചികില്‍സ നല്‍കിയാല്‍ കുട്ടികളെ സ്വയം പര്യാപ്തമാക്കാമെന്ന് ഡോക്ടര്‍ പറയുന്നു.
ഓട്ടിസം ബാധിച്ചവര്‍ക്കുള്ള ചികില്‍സയില്‍ 75 ശതമാനം വീട്ടുകാര്‍ക്കുള്ള ബോധവല്‍ക്കരണം നല്‍കുക എന്നതാണ് ഇദ്ദേഹം സ്വീകരിച്ചുവരുന്ന നയം. പഴയകാല ജീവിതശൈലിയിലേക്ക് മടങ്ങുകയെന്നതാണ് ഓട്ടിസത്തില്‍ നിന്ന് മുക്തിനേടാനുള്ള ഒറ്റമൂലിയായി ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. ശിരോധാര, സംഗീത ചികില്‍സ, സംസാര ചികില്‍സ, ചെരുമാറ്റ ചികില്‍സ എന്നീ നാലു രീതിയിലാണ് ഡോക്ടര്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നത്. ജീവിതകാലം മുഴുവന്‍ മുറികളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഇത്തരം രോഗികളെ സമൂഹമധ്യത്തിലേക്ക് നടത്തികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍.
Next Story

RELATED STORIES

Share it