World

ഓങ് സാങ് സൂചിയുടെ വീടിന് നേരെ ബോംബാക്രമണം

യാങ്കൂണ്‍: മ്യാന്‍മര്‍ നേതാവ് ഓങ്‌സാങ് സൂചിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. വീടിന് കേടുപാടുകള്‍ സംഭവിച്ചതായി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ഫേസ്ബുക്കില്‍ അറിയിച്ചു. അക്രമിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ സൂചി തലസ്ഥാനമായ നേപിഡോയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു സൂചിയെ ലക്ഷ്യംവച്ച് വീടിനു നേരെ ആക്രമണം. 2015ലാണ് സൂചിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സൂചിയുടെ ഉപദേശകനായിരുന്ന മുസ്‌ലിം അഭിഭാഷകന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ബോംബേറ്. യാങ്കൂണിലെ വിമാനത്താവളത്തില്‍ വച്ചാണ് കോ നിക്ക് തലയ്ക്ക് വെടിയേറ്റു മരിച്ചത്.മ്യാന്‍മാറിലെ റോഹിഗ്യന്‍ മുസ്്‌ലിം ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സൂചി പരാജയമാണെന്നു നേരത്തെ ലോകരാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യരാണ് മ്യാന്‍മാറില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.
Next Story

RELATED STORIES

Share it