ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു
X
തൃശൂര്‍: ജില്ലാ ജനറല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. കിഴക്കുംപാട്ടുകര സ്വദേശി കെ കെ സെബാസ്റ്റ്യന്‍ (64) ആണു മരിച്ചത്. ഏറെനാളായി അമല മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സെബാസ്റ്റിയനെ രണ്ടു ദിവസം മുമ്പാണ് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.



രാവിലെ 11.30ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ രോഗിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കുകയായിരുന്നു. ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ഓക്‌സിജന്‍ തീരുകയും രോഗി മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ടെസിയാണ് സെബാസ്റ്റ്യന്റെ ഭാര്യ. മക്കള്‍: സോഫിയ സെബാസ്റ്റിന്‍, എബിന്‍ സെബാസ്റ്റിന്‍.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിഎംഒ കെ സുഹിത പറഞ്ഞു. രോഗിയെ മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്തത്. എന്നാല്‍ അവര്‍ അമല ആശുപത്രിയിലേക്കാണ് പോയത്. അവിടെയെത്തി അര മണിക്കൂറിന് ശേഷമാണ് രോഗി മരിച്ചതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it