Pathanamthitta local

ഓംബുഡ്‌സ്മാന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ നഗരസഭ കാലതാമസം വരുത്തിയതായി പരാതി



പന്തളം: ഓംബുഡ്‌സ്മാന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ പന്തളം നഗരസഭ കാലതാമസം വരുത്തുന്നതായി പരാതി. തോന്നല്ലൂര്‍ അഫ്രി നിവാസില്‍ ഹാരിസാണ് പരാതിക്കാരന്‍. കടയ്ക്കാട് മല്‍സ്യ മാര്‍ക്കറ്റ് പുനരുദ്ധാരണ കമ്മിറ്റിയുടെ ആദ്യ കണ്‍വീനറായിരുന്നു പരാതിക്കാരനായ ഹാരിസ്. ഹാരിസ് നഗരസഭയ്ക്കു എതിരായ ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയില്‍ വസ്തുതകള്‍ പരിശോധിച്ച് മൂന്നു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരുന്നത്. തീരുമാനം നടപ്പാക്കാന്‍ കാലതാമസം നേരിട്ടാല്‍ പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കാം എന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.ഈ ഉത്തരവാണ് നഗരസഭ ലംഘിച്ചത്. ഓംബുഡ്‌സ്മാന്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് വിവരങ്ങളായി ഹാരിസ് നഗരസഭ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ഹാരിസിനു ശേഷം ഗുണഭോക്തൃ കമ്മിറ്റി പുനസ്സംഘടിപ്പിച്ച് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തതിനുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടില്ല.പുതിയ ഗുണഭോകൃത കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പൊതുയോഗം വിളിച്ചു കൂട്ടിയില്ല. മുന്‍ കണ്‍വീനരെ നീക്കം ചെയ്യുന്നതിനു മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ടില്ല.കണ്‍വീനറെ നീക്കം ചെയ്തതായി മുനിസിപ്പല്‍ ഉദ്യോഗസ്ഥരോ, വാര്‍ഡ് കൗണ്‍സിലറോ അറിയിച്ചിട്ടില്ല. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കണ്‍വീനര്‍ നഗരസഭയില്‍ കരാര്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുമില്ല. എം ബുക്ക്് പ്രകാരം പണികള്‍ പൂര്‍ത്തീകരിച്ച് ഒമ്പതുമാസം കഴിഞ്ഞാണ് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തത് തുടങ്ങിയവയാണ് പരാതിക്കടിസ്ഥാനം. ഇതില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുനല്‍കിയ പരാതിക്കുമാണ് നഗരസഭ കാലതാമസം വരുത്തുന്നത്.
Next Story

RELATED STORIES

Share it