ഒരു പൈസ കുറച്ച് പെട്രോളിയം കമ്പനികള്‍

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു പൈസ കുറച്ച് എണ്ണക്കമ്പനികള്‍. 16 ദിവസം തുടര്‍ച്ചയായി വില വര്‍ധിപ്പിച്ച പെട്രോളിയം കമ്പനികള്‍ ബുധനാഴ്ചയാണ് നേരിയതോതില്‍ കുറച്ചത്.
നേരത്തേ 60 പൈസ കുറയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം, സാങ്കേതികത്തകരാര്‍ സംഭവിച്ചതാണെന്നും വിലയില്‍ ഒരു പൈസയുടെ കുറവേ ഉള്ളൂവെന്നും തിരുത്തി. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 82.61 രൂപയും ഡീസലിന് 75.19 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതും ഇന്ധന വിപണിയില്‍ വരുംദിവസങ്ങളില്‍ പ്രതിഫലിച്ചേക്കുമെന്ന് സൂചനയുണ്ട്. ചൊവ്വാഴ്ച ഇന്ധനവില സര്‍വകാല റെക്കോഡിട്ടിരുന്നു.
Next Story

RELATED STORIES

Share it