kannur local

ഒരുമയുടെ വിരുന്നൊരുക്കി തണല്‍ ഇഫ്താര്‍ സംഗമം

നാറാത്ത്: റമദാനില്‍ ഒരുമയുടെ സൗഹൃദവിരുന്നൊരുക്കി നാറാത്ത് തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഇഫ്താര്‍ സംഗമം. അഞ്ചുവര്‍ഷം മുമ്പ് ആയുധ പരിശീലനമെന്ന കെട്ടുകഥയുണ്ടാക്കി 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലിലടച്ചതിനെ തുടര്‍ന്ന് ഭീകരവല്‍ക്കരിക്കപ്പെട്ട നാറാത്ത് തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമമാണ് നാട്ടുകാരുടെയും സഹൃദയരുടെയും പങ്കാളിത്തത്തിലൂടെ നവ്യാനുഭൂതി പകര്‍ന്നത്.
നാനൂറിലേറെ പേര്‍ നോമ്പുതുറയിലും ഇഫ്താര്‍ സംഗമത്തിലും പങ്കാളികളായി. തണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ നൗഷാദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍ വിഷയാവതരണം നടത്തി. ഏരിയാ പ്രസിഡന്റ് പി പി ശിഹാബ്, സെക്രട്ടറി എ കമറുദ്ദീന്‍ സംസാരിച്ചു. എ പി മുസ്തഫ, അബ്ദുല്ല നാറാത്ത്, അശ്‌റഫ് കമ്പില്‍, എം റാസിഖ്, ഷമീര്‍, ജുനൈദ്,  മുഹമ്മദ് കുഞ്ഞി, റിയാസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it