ഒബിസി വിവേചനം: കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യപ്രകാരം- കാംപസ്
BY kasim kzm1 Dec 2017 5:20 AM GMT
kasim kzm1 Dec 2017 5:20 AM GMT
ഫ്രണ്ട്തിരുവനന്തപുരം: നീറ്റ് പിജി പ്രവേശനപ്പരീക്ഷയില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്കു മാത്രം കേരളത്തിനു പുറത്ത് പരീക്ഷാ കേന്ദ്രം നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയത്തിന്റെ ഭാഗമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. ഒബിസി വിദ്യാര്‍ഥികള്‍ക്കു പരീക്ഷാകേന്ദ്രം കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരുവനന്തപുരം സിബിഎസ്ഇ റീജ്യനല്‍ സെന്റര്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ ഫീസ് കൊടുത്തു പരീക്ഷ എഴുതുന്ന ജനറല്‍ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ ഇഷ്ടപ്പെട്ട സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്കിയപ്പോള് ഒബിസി വിദ്യാര്‍ഥികളെ കേരളത്തിന് പുറത്തേക്കു ആട്ടിപ്പായിച്ചത് പരീക്ഷ എഴുതുന്ന ഒബിസി വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ്. ഇത് ആദ്യമായല്ല നീറ്റ് അധികൃതരുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ ഉണ്ടാവുന്നത്. ഒബിസി വിദ്യാര്‍ഥികളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍സമരങ്ങള്‍ കേരളത്തില്‍ രൂപംകൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സംസ്ഥാന സമിതിയംഗം എ എസ് മുസമില്‍, ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ കല്ലമ്പലം, അംജദ് നേതൃത്വം നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT