ഒബാമയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം പാളി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോവാന്‍ പദ്ധതിയിട്ടയാളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ട്രക്ക് നിറയെ ആയുധങ്ങളുമായെത്തിയ ഡിക്കിന്‍സണ്‍ സ്വദേശി സ്‌കോട്ട് ഡി സ്‌റ്റോക്കേര്‍ട്ട് (49) ആണ് ഒബാമ കുടുംബത്തിന്റെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്.
പിടിയിലായതോടെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇയാള്‍ നടത്തി. താന്‍ യേശുക്രിസ്തുവാണെന്നു പ്രഖ്യാപിച്ച ഇയാള്‍ പിന്നീട് ജോണ്‍ എഫ് കെന്നഡിയുടെയും മെര്‍ലിന്‍ മണ്‍റോയുടെയും പുത്രനാണെന്നും അവകാശപ്പെട്ടു.
ഒബാമയുടെ വളര്‍ത്തുനായകളായ ബോയേയും സണ്ണിയെയും കടത്തിക്കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു. ഒബാമ കുടുംബത്തിന്റെ പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗ്‌സിനെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമം നടക്കുന്നുവെന്ന രഹസ്യവിവരമാണ് അന്വേഷണ ഏജന്‍സിക്ക് ആദ്യം ലഭിച്ചത്. നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് തന്റെ പിക്അപ് ട്രക്കിലെത്തിയ സ്‌കോട്ട് ഹാമ്റ്റണിലാണ് അറസ്റ്റിലായത്. 22 കാലിബര്‍ റൈഫിള്‍ അടക്കം നിരവധി തോക്കുകള്‍ വാഹനത്തില്‍ നിന്നു കണ്ടെടുത്തു. ഇവയ്‌ക്കൊന്നും ലൈസന്‍സ് ഉണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it