wayanad local

ഒന്നേകാല്‍ കിലോ കഞ്ചാവുമായി 65 കാരന്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ഒന്നേകാല്‍ കിലോ കഞ്ചാവുമായി 65-കാരനെ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് അറസ്റ്റ്‌ചെയ്തു. തൊടുവെട്ടി അമ്പലകുന്ന്് വീട്ടില്‍ മുരളി(65)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഒരു കിലോ 200ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ത്തേരി എക്‌സൈസ് റെയ്ഞ്ച്്് വിഭാഗം നടത്തിയ പരിശോധനയിലാണ് തൊടുവെട്ടിയില്‍ വെച്ച് ഇയാളെ പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും സ്ഥിരമായി കഞ്ചാവ്് കൊണ്ടുവന്ന് മേഖലയിലെ കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്്് വില്‍പന നടത്തുന്നയാളാണ് മുരളിയെന്ന് എക്‌സൈസ്് അധികൃതര്‍ പറഞ്ഞു.
ഇയാളെ കഴിഞ്ഞ മാസം 11ന് നൂറുഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പ്പനക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥരെ കണ്ട്് വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കുപുറമെ വാഹനങ്ങള്‍ മോഷ്്ടിച്ച്്്  സ്വയം ഡ്രൈവ്്‌ചെയ്തു മുംബൈയിലെത്തിച്ച് വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെ്ന്നും ശോഭരാജെന്ന പേരിലാണ് അറിയപെടുന്നതെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി റെയിഞ്ച്്് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, അസിസ്റ്റന്റ് എക്‌സൈ് ഇന്‍സപെകടര്‍ ജനാര്‍ദ്ധനന്‍, ഐ ബി ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫിസമാരായ വി ആര്‍ ബാബുരാജ്, കെ ജെ സന്തോഷ്, എം കെ ഗോപി, സി വി വിജയന്‍, സി ഇ ഒ മാരായ അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it