thiruvananthapuram local

ഒന്നര വയസ്സുള്ള കൈക്കുഞ്ഞുമായി മാതാവ് കരമനയാറ്റില്‍ ചാടി

ആര്യനാട്: ഒന്നര വയസുള്ള കൈക്കുഞ്ഞുമായി മാതാവ് കരമനയാറ്റില്‍ ആറ്റില്‍ ചാടി. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ ആര്യനാട് കുളപ്പട ഉഴമലക്കല്‍ ഏലിയാവൂര്‍ പാലത്തില്‍ നിന്നാണ് യുവതി കുഞ്ഞുമായി ചാടിയത്. ഉഴമലക്കല്‍ പഞ്ചായത്ത്  അംഗം സുജാതയുടെയും മനോഹരന്റെയും മകളായ ശീതള്‍  (24) ആണ് ഒന്നര വയസുള്ള മകള്‍ നിയയുമായി ആറ്റിലേക്ക് ചാടിയത്.
പാലത്തിനു കുറച്ചകലെയായി ബസില്‍ വന്നിറങ്ങിയ യുവതി  ഫോണില്‍ സംസാരിച്ച ശേഷം പാലത്തില്‍ നിന്ന് ചാടുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു.
നാട്ടുകാര്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഗ്‌നിശമന സേന എത്തി  നടത്തിയ പരിശോധന വൈകുന്നേരം അഞ്ചോടെ അവസാനിപ്പിച്ചു. ഏലിയാവൂര്‍ മുതല്‍ കൂവക്കുടി വരെ തെരച്ചില്‍ നടത്തി. ഇന്ന് രാവിലെ എട്ടുമണിയോടെ തിരച്ചില്‍ തുടരുമെന്നാണ് സേനയും പോലിസും പറയുന്നത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, അരുവിക്കര എംഎല്‍എ കെഎസ് ശബരി നാഥന്‍, ജില്ല പഞ്ചായത്ത് അംഗം വിജു മോഹന്‍ തുടങ്ങി നിരവധിപേര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും അണക്കെട്ട് തുറന്നിരുന്നതിനാലും ആറ്റില്‍ നല്ല ഒഴുക്കുണ്ട്. അടിയൊഴുക്കും ശക്തമാണ്.
തൊളിക്കോട് സ്വദേശിയായ ഷൈജുവാണ് ശീതളിന്റെ ഭര്‍ത്താവ്. കുടുംബ പ്രശ്‌നങ്ങളാല്‍ ഇവര്‍  അകന്നു കഴിയുകയായിരുന്നു. ഇവരുടെ കേസ് കോടതിയിലാണ്.
Next Story

RELATED STORIES

Share it