Pathanamthitta local

ഒക്ടോബറില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 1178 കേസുകള്‍



പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 1178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ കലക്ടറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ പോലിസ് വ്യക്തമാക്കി. ഏഴു കേസുകള്‍ അബ്കാരി നിയമപ്രകാരവും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 229 കേസുകളും കോപ്ട ആക്ട് പ്രകാരം 608 കേസുകളും രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് വകുപ്പ്  ജില്ലയില്‍ 921 റെയ്ഡുകള്‍ നടത്തിയതില്‍ 152 അബ്കാരി കേസുകളും 13 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 154 പ്രതികളെ അറസ്റ്റു ചെയ്തു. 113 ലിറ്റര്‍ വിദേശമദ്യം പിടികൂടി. 627 ലിറ്റര്‍ കോടയും 78 ലിറ്റര്‍ അരിഷ്ടവും 14 ലിറ്റര്‍ കള്ളും 15 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. കൂടാതെ 189 കിലോ പുകയില ഉത്പന്നങ്ങളും വിവിധയിടങ്ങളില്‍ നിന്നായി പിടികൂടി. 3134 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 10 എണ്ണം പിടിച്ചെടുത്തു.  വിദേശ മദ്യശാലകളില്‍ 33 ഉം  ബീര്‍ വൈന്‍ പാര്‍ലറുകളില്‍ 32 ഉം  ബാര്‍ ഹോട്ടലുകളില്‍ 17 ഉം  കള്ളുഷാപ്പുകളില്‍ 414 ഉം തവണ പരിശോധന നടത്തി. 54 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. കോപ്ട ആക്ട് പ്രകാരം 464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 93,200 രൂപ പിഴ ചുമത്തി. യോഗത്തില്‍ ഡെപ്യുട്ടി കലക്ടര്‍ പി ടി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ കെ മുഹമ്മദ് റഷീദ്,  നാര്‍കോട്ടിക്‌സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ്കുമാര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. റ്റി അനിത കുമാരി, അസി. എക്‌സൈസ് കമ്മീഷണര്‍ എന്‍ കെ മോഹന്‍കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it