Flash News

ഐഎസ് പ്രവര്‍ത്തകരെ വളഞ്ഞതായി സിറിയന്‍ സേന



ദമസ്‌കസ്: ദെയറുസൂര്‍ പ്രവിശ്യയിലെ അല്‍ മയ്ദീനില്‍ ഐഎസ് പ്രവര്‍ത്തകരെ വളഞ്ഞതായി സിറിയന്‍ സഖ്യസേന. സിറിയയില്‍ ഐഎസിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നാണ് അല്‍ മയ്ദീന്‍. പട്ടണത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ നിരവധി ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം,  സിറിയയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള റഖയില്‍ യുഎസ് പിന്തുണയുള്ള വിമതസേന അന്തിമ പോരാട്ടം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെ സൈനിക നടപടി ആരംഭിക്കുമെന്നായിരുന്നു വിമതസേന—യുടെ പ്രഖ്യാപനം. റഖയുടെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെടുന്നത് ഐഎസിന് വലിയ നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഖ നഗരകേന്ദ്രം ലക്ഷ്യമിട്ടാണ് സൈനിക നീക്കമെന്ന് യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) അറിയിച്ചു. 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലാണു റഖ.
Next Story

RELATED STORIES

Share it