Flash News

ഐഎസ് അറസ് റ്റ്: പോലിസിനെ പ്രശംസിച്ച് സിപിഎം



കണ്ണൂര്‍: ആഗോള ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന കേരള സര്‍ക്കാരിനും പോലിസിനും അഭിവാദ്യങ്ങള്‍ നേരുന്നതായി സിപിഎം. രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ പോലിസ് നടപടി കൈക്കൊള്ളുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജിഹാദി ഭീകരത എന്ന തെറ്റായ പ്രചാരണം നടത്തിയ ബിജെപി ജനങ്ങളോട് മാപ്പുപറയണമെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ ഐഎസ് ഭീകരവാദികളുടെ റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് പോപുലര്‍ ഫ്രണ്ടാണെന്നും ഇതുവരെ പിടികൂടിയവരെല്ലാം പോപുലര്‍ ഫ്രണ്ട് നേതാക്കളോ പ്രവര്‍ത്തകരോ ആണെന്നും പി ജയരാജന്‍ ആരോപിച്ചു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ലോകത്തെമ്പാടും മതഭീകരവാദം വളര്‍ന്നു. ആര്‍എസ്എസും ഐഎസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം വളച്ചൊടിച്ചാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍ മതഭ്രാന്ത് ശക്തിപ്പെടുത്തുന്നത്. താജ്മഹലിന്റെയും ഫത്തേപ്പൂര്‍ സിക്രിയുടെയും പേരുപറഞ്ഞ് നടത്തുന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്.
Next Story

RELATED STORIES

Share it