Flash News

ഐഎസ് അറസ്റ്റ് : കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് അപേക്ഷ നല്‍കി



കണ്ണൂര്‍: ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു കണ്ണൂരില്‍ അറസ്റ്റ് ചെയ്ത അഞ്ചുപേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനാണു തലശ്ശേരി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്. തലശ്ശേരി കുഴിപ്പങ്ങാട് സ്വദേശി യു കെ ഹംസ (57), തലശ്ശേരി കോടതിക്കു സമീപത്തെ മനാഫ് (42), മുണ്ടേരി കൈപ്പക്കൈ മൊട്ടയിലെ കെ സി മിഥിലാജ് (20), ചെക്കിക്കുളത്തെ കെ വി അബ്ദുര്‍റസാഖ് (24), മുണ്ടേരി പടന്നോട്ടെ എം ബി റാഷിദ് (23) എന്നിവരെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനും വേണ്ടി 15 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലിസ് ആവശ്യപ്പെട്ടത്. കേസില്‍ യുഎപിഎ ചുമത്തിയതിനാല്‍ 30 ദിവസം വരെ കസ്റ്റഡിയില്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്.
Next Story

RELATED STORIES

Share it