Flash News

ഐഎസ്എല്ലിന് എഎഫ്‌സിയുടെ അംഗീകാരം



ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐഎസ്എല്‍) ഫുട്‌ബോളിന് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരം. ഐഎസ്എല്ലിനെ അംഗീകാരം നല്‍കിക്കൊണ്ടുള്ള കത്ത് അഖിലേന്ത്യ ഫെഡറേഷന് ലഭിച്ചെന്നാണ് വിവരം. അംഗീകാരം ലഭിച്ചതോടെ ഐഎസ്എല്ലിന്റെ ആവേശ കാഴ്ചകള്‍ കഴിഞ്ഞ മൂന്ന് സീസണില്‍ നിന്നും വ്യത്യസ്തമായി അഞ്ച് മാസക്കാലം നീണ്ടുനില്‍ക്കും. നവംബറിലായിരിക്കും ഐഎസ്എല്‍ ആരംഭിക്കുക. അതേപോലെ എഎഫ്‌സി കപ്പില്‍ കളിക്കാന്‍ ഇനിമുതല്‍ ഐഎസ്എല്‍ ചാംപ്യന്‍മാരും അര്‍ഹരായിരിക്കും. ഇതുവരെ ഫെഡറേഷന്‍ കപ്പ് ചാംപ്യന്‍മാര്‍ക്കാണ് എഎഫ്‌സി കപ്പ്് കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. ഐലീഗ് ചാംപ്യന്‍മാര്‍ക്ക് എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കളിക്കാനും യോഗ്യത നേടാം. ഐ ലീഗ് വിട്ട് ഐഎസ്എല്ലിലേക്കെത്തിയ ബംഗളൂരുവിന് ഇത് സന്തോഷവാര്‍ത്തയാണ്. നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ബംഗളൂരു എഎഫ്‌സി കപ്പ് മേഖല സെമി ഫൈനലിലും കളിക്കുന്നുണ്ട്.ഐലീഗ് ഐഎസ്എല്‍ ലയനത്തിന് തീവ്ര ശ്രമങ്ങള്‍ നടന്നെങ്കിലും കൊല്‍ക്കത്തന്‍ ക്ലബായ മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും എതിര്‍പ്പിനെതുടര്‍ന്ന് ലയനം ഉപേക്ഷിക്കുകയായിരുന്നു. ഐ ലീഗ് തന്നെയാവും രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗ്. ഐ ലീഗിനേക്കാള്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ അടുത്ത്തന്നെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ന്നുവരാനും പുതിയ തീരുമാനം വഴിവെക്കും.
Next Story

RELATED STORIES

Share it