ഐഎസിന്റെ പുതിയ 'ജിഹാദി ജോണ്‍' ഇന്ത്യന്‍ വംശജനെന്ന് റിപോര്‍ട്ട്

ലണ്ടന്‍: ഐഎസിന്റെ ഏറ്റവും പുതിയ പ്രചരണ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ പ്രധാനി ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടിഷ് പൗരന്‍ സിദ്ധാര്‍ഥ ധര്‍ ആണെന്നു റിപോര്‍ട്ട്.
നാലു കുഞ്ഞുങ്ങളുടെ പിതാവായ ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് കുടുംബസമേതം സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേര്‍ന്നത്.
ബിഹാര്‍, ബംഗാളി വേരുകളുള്ള ഹിന്ദു കുടുംബത്തില്‍ ജനിച്ച ഇയാള്‍ 10 വര്‍ഷം മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ച് അബു റുമയ്‌സ എന്ന പേര് സ്വീകരിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2014 സപ്തംബറില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി പാരിസിലേക്കും അവിടെനിന്ന് സിറിയയിലേക്കും കടക്കുകയായിരുന്നു.
ഐഎസിന്റെ കൊലപാതക വീഡിയോകളിലൂടെ പ്രസിദ്ധനായ ജിഹാദി ജോണിനെ(മുഹമ്മദ് എംവാസി) വധിച്ചെന്ന് കഴിഞ്ഞ നവംബറില്‍ യുഎസ് അവകാശപ്പെട്ടതിനു പിന്നാലെയാണ് മുഖം മറച്ച മറ്റൊരു തോക്കുധാരി പ്രത്യക്ഷപ്പെടുന്നത്. പുതിയ വീഡിയോയില്‍ അഞ്ചു പേരെയും വധിക്കുന്ന ഇയാളാണ് പുതിയ ജിഹാദി ജോണെന്ന പേര് നേടിയത്.
വീഡിയോയില്‍ കാണുന്ന കൊലയാളിക്ക് തന്റെ സഹോദരന്റെ ചെറിയ ഛായയുണ്ടെന്നും എന്നാല്‍, അത് സഹോദരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടനിലുള്ള സിദ്ധാര്‍ഥയുടെ സഹോദരി കോനിക ധര്‍ വ്യക്തമാക്കി.
സഹോദരനുമായി ഒരു വര്‍ഷത്തോളമായി ബന്ധമൊന്നുമില്ലെന്നും കോനിക പറഞ്ഞു. ബ്രിട്ടിഷ് ചാരന്‍മാരായ അഞ്ചു പേരെ വധിക്കുന്ന ദൃശ്യവുമായി ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it