kozhikode local

ഐഎന്‍എല്‍ (ഡെമോക്രാറ്റിക്) നയപ്രഖ്യാപന സമ്മേളനം നാളെ

കോഴിക്കോട്: സേട്ട്‌സാഹിബ് സാംസ്‌കാരിക വേദിയുടെ രാഷ്ട്രീയ രൂപമായ ഐഎന്‍എല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നയപ്രഖ്യാപന സമ്മേളനം നാളെ വൈകീട്ട് 3 ന്  കോഴിക്കോട് നളന്ദ ഓഡിറ്റോറയത്തില്‍ നടക്കും.
നയപ്രഖ്യാപന സമ്മേളനം ഐഎന്‍എല്‍ ദേശീയ വൈസ് പ്രസിഡണ്ടും തമിഴ്‌നാട് ഘടകം പ്രസിഡണ്ടുമായ എം ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഐഎന്‍എല്‍ ദേശിയ നേതാക്കളായ രാംസിംഗ് യാദവ്, എം നാഗൂര്‍ രാജ, ഇ സര്‍വര്‍ഖാന്‍ ക്രോം നസീര്‍, ഐ നൂറുദ്ദീന്‍, എസ് എസ് ഹമീദ് മരക്കാര്‍, കുദ്ദൂസ് രാജ, ടി ഹിദായത്തുല്ല, എസ് കിത്താര്‍മുഹമ്മദ്, ഇ സയ്യിദ് ജഹാംഗീര്‍, കൃഷ്ണഗായത്രി ഗോയല്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it