Flash News

ഐഎഎസ് പരീക്ഷാ കോപ്പിയടി : പ്രതിയുടെ ഭാര്യയും അറസ്റ്റില്‍



ഹൈദരാബാദ്: ഐഎഎസ് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനെ തുടര്‍ന്ന് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമിന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത ഭാര്യ ജോയ്‌സി ജോയിയെ പോലിസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ അശോക് നഗറിലുള്ള ഐഎഎസ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപികയാണ് ഭാര്യ. കേരളത്തിലെ ആലുവാ സ്വദേശിയായ കരീം 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 112ാം റാങ്ക് നേടിയിരുന്നു. എന്നാല്‍, അഭിമുഖത്തില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും പരീക്ഷയെഴുതിയത്. ആദ്യഘട്ട പരീക്ഷയില്‍ തന്നെ കരീമിനെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. തുടര്‍ന്നാണ് ജോയ്‌സിയെയും നിരീക്ഷിക്കാന്‍ തുടങ്ങിയത്.
Next Story

RELATED STORIES

Share it