ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനചലനം: ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്
BY Sumeera SMR8 Jun 2016 7:27 PM GMT
Sumeera SMR8 Jun 2016 7:27 PM GMT
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനചലനം. കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയവരെ വീണ്ടും മറ്റ് വകുപ്പുകളിലേക്ക് മാറ്റിനിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അഡ്വ. എം കെ ദാമോദരനെ പ്രതിഫലം കൂടാതെയുള്ള ലീഗല്‍ അഡൈ്വസറായി നിയമിച്ചു. ജോ ണ് ബ്രിട്ടാസാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. പ്രതിഫലം കൂടാതെയാണ് നിയമനം. ഡോ. ബി അശോകിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞയാഴ്ചയാണ് ഡോ. ബി അശോകിനെ മൃഗസംരക്ഷണം, ഡയറി, മൃഗശാല വകുപ്പുകളുടെ സെക്രട്ടറിയാക്കി നിയമിച്ചിരുന്നത്. ഇപ്പോള്‍ ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലിനാണ് മൃഗസംരക്ഷണം, ഡയറി, മൃഗശാല എന്നിവയുടെ അധികചുമതല നല്‍കിയിരിക്കുന്നത്. വി ജെ കുര്യനെ ജലവിഭവ വകുപ്പ് അഡീഷനല്‍ ചിഫ് സെക്രട്ടറിയായി നിയമിച്ചു. കോസ്റ്റല്ഷിപ്പിങ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, അന്തര്‍സംസ്ഥാന ജലസെല് എന്നിവയുടെ അധികചുമതലകൂടി ഇദ്ദേഹത്തിനുണ്ടാവും. നേരത്തെ സിയാല്‍ എംഡിയായാണ് വി ജെ കുര്യനെ നിയമിച്ചിരുന്നത്. സാംസ്കാരികവകുപ്പ് സെക്രട്ടറിയായ റാണി ജോര്‍ജിന് മ്യൂസിയം, ആര്‍ക്കിയോളജി, ആ ര്ക്കൈവ്സ് വകുപ്പുകളുടെ ചുമതലകൂടി നല്കി. നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ ഡോ. വി വേണുവിനെയായിരുന്നു മ്യൂസിയം ആന്റ് ആര്‍ക്കിയോളജി വകുപ്പുകളുടെ സെക്രട്ടറിയാക്കിയിരുന്നത്. വിഎസ്എസ്സി ഡയറക്ടറായിരുന്ന ചന്ദ്രദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചതും പ്രതിഫലം കൂടാതെയാണ്. ടി ഭാസ്കരനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായും പത്മകുമാറിനെ ലാന്‍ഡ് റവന്യൂ ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. കയര്‍ വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാവും. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുടെ അധിക ചുമതല ജില്ലാ കലക്ടര്‍ രാജമാണിക്ക്യത്തിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT